MalappuramNattuvarthaLatest NewsKeralaNews

മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച കേ​സ് : പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോടതി, ശി​ക്ഷ ഇന്ന്

കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി ഹി​ജാ​സ് (24), ക​ല്ലാ​യി സ്വ​ദേ​ശി ഹ​ക്കീ​ല്‍ (23) എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള ശി​ക്ഷ കോടതി ഇന്ന് വി​ധി​ക്കും

മ​ഞ്ചേ​രി: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച കേ​സി​ൽ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ കോ​ട​തി. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി ഹി​ജാ​സ് (24), ക​ല്ലാ​യി സ്വ​ദേ​ശി ഹ​ക്കീ​ല്‍ (23) എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള ശി​ക്ഷ കോടതി ഇന്ന് വി​ധി​ക്കും.

Read Also : ഷാഫിക്ക് പിറകിലുള്ള ആ രാഷ്ട്രീയ സ്വാധീനമെന്ത്? ജിഷ കേസിൽ ഷാഫിയെ പൊലീസ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട്? – കുറിപ്പ്

2020 ജൂ​ൺ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം നടന്നത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പ്, എം.​ഡി.​എം.​എ​യു​മാ​യി കൊ​ണ്ടോ​ട്ടി നീ​റ്റാ​ണി​മ്മ​ൽ​ നി​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു​വ​ര്‍ഷ​മാ​യി പ്ര​തി​ക​ള്‍ കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലി​ലാ​ണ്. 14 തൊ​ണ്ടി​മു​ത​ലും 24 രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി. 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ബ്ദു​ൽ സ​ത്താ​ർ ത​ലാ​പ്പി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button