Latest NewsNewsInternationalBahrainGulf

പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ. രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി പെർമിറ്റുള്ള പ്രവാസി തൊഴിലാളികൾക്ക് (നിയമലംഘനങ്ങൾ ഉണ്ടായിരിക്കരുത്) ഈ കാർഡിനായി അപേക്ഷിക്കാം. ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള വർക്കർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കും. തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വേതനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിരീക്ഷണം ഏർപ്പെടുത്തുന്നതിന് ഈ രജിസ്ട്രേഷൻ പദ്ധതി സഹായകമാകും.

രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പ്രവാസി തൊഴിലാളികൾക്ക് QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള ഒരു വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കും. ഇതിൽ തൊഴിലാളികളുടെ ഏറ്റവും പുതിയ തൊഴിൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ഈ QR കോഡ് ഉപയോഗിച്ച് കൊണ്ട് ഇത്തരം പെർമിറ്റുകളുടെ ഇനം, തൊഴിലെടുക്കാൻ അനുമതിയുള്ള ജോലികൾ, പെർമിറ്റിന്റെ സാധുത, ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ, രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേന്ദ്രത്തിന്റെ വിവരങ്ങൾ എന്നിവ പരിശോധിക്കാവുന്നതാണ്.

ബഹ്റൈനിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിരിക്കുന്നത്. മുൻപ് ജോലി ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായുള്ള പരാതികൾ ഇല്ലാത്തവരും, ക്രിമിനൽ കേസുകൾ ഇല്ലാത്തവരുമായ തൊഴിലാളികൾക്ക് മാത്രമാണ് ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നത്.

Read Also: 37 വയസ് വ്യത്യാസം ഒരു തടസമായിരുന്നില്ല, 19 കാരന് അയൽക്കാരിയായ മുത്തശ്ശിയോട് പ്രണയം: കാത്തിരിപ്പിനൊടുവിൽ വിവാഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button