മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രത്യേക പരിഗണന ഉണ്ടായിരുന്നുവെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍സിബി വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
റിപ്പോര്‍ട്ട് ബ്യൂറോ ചീഫിന് സമര്‍പ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായതായും എട്ടോളം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സംഭവത്തിൽ പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി. ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയവരും ഇപ്പോള്‍ എന്‍സിബിയിലുള്ളവരും നിലവില്‍ ബ്യൂറോയില്‍ ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഗ്രഫീൻ മേഖലയിലെ സഹകരണത്തിന് നാലു സർവകലാശാലകളുമായി ധാരണാപത്രം
ബ്യൂറോയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കേസ് നടക്കുമ്പോള്‍ എന്‍സിബിയിലെടുത്തവര്‍ എന്‍സിബി മുംബൈ ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍സിബി വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. അന്വേഷണത്തില്‍ 65 മൊഴികള്‍ രേഖപ്പെടുത്തുകയും തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments