Latest NewsKeralaNews

അച്ഛനേയും അമ്മയേയും കുത്തിയ പ്രതിയെ പിടികൂടിയത് ആകാശത്തേക്ക് വെടിവച്ച ശേഷം, പ്രതി മയക്കുമരുന്നുപയോഗിച്ചത് കൂടിയ അളവില്‍

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഷൈന്‍ കുമാർ കൂടിയ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പോലീസ്. നടക്കാവ് പോലീസ് സാഹസികമായാണ് അക്രമാസക്തനായ പ്രതിയെ പിടികൂടിയത്. ഷൈന്‍ കുമാറിനെ കീഴ്‌പ്പെടുത്താന്‍ രണ്ട് തവണ പോലീസിന് ആകാശത്തേക്ക് വെടി വയ്‌ക്കേണ്ടി വന്നു.

ഇന്നലെ രാത്രി വാടകവീട്ടിലേക്ക് മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ പ്രതി അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അമ്മ ബിജി, അച്ഛന്‍ ഷാജി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാജിക്ക് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button