KozhikodeKeralaNattuvarthaLatest NewsNews

ബൊ​ലേ​റോ ജീ​പ്പ് മ​റി​ഞ്ഞ് അപകടം : അഞ്ചു പേർക്ക് പരിക്ക്

ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ സ​ലാ​മി​നും ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ൾ​ക്കും പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും ആണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റത്

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ൽ ബൊ​ലേ​റോ ജീ​പ്പ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ സ​ലാ​മി​നും ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ൾ​ക്കും പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും ആണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.45ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ത​ളി​പ്പ​റ​മ്പി​ൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പ് അ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രക്കാര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ വ​ല​തു​ഭാ​ഗ​ത്തേ​ക്കു തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read Also : തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ: ഏതുവിധേനയും തടയാൻ നേതാക്കൾ

നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് സ്കൂ​ട്ട​റി​ൽ ത​ട്ടി​യാ​ണ് മ​റി​ഞ്ഞ​ത്. വാ​തി​ലി​ന്റെ ഭാ​ഗം മ​റി​ഞ്ഞ അ​വ​സ്ഥ​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​രാണ് ത​ക​ർ​ന്നു​കി​ട​ന്ന മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ഫ്രെ​യി​മി​ലൂ​ടെ വ​ലി​ച്ച് പു​റ​ത്തേ​ക്കി​ട്ട​ത്.

ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടേ​ക്കു പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ജീ​പ്പ് യാ​ത്ര​ക്കാ​ർ. പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button