KeralaLatest NewsNews

പിണറായി ക്രൂരൻ, എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആൾ: കരുണയില്ലെന്ന് സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായി വളരെ ക്രൂരനായ ആളാണെന്നും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ മോശം സ്വഭാവങ്ങള്‍ എന്തെല്ലാമാണെന്ന ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി.

‘പിണറായി വളരെ ക്രൂരനാണ്. കരുണ ഒട്ടുമുണ്ടാകില്ല. എന്തുകൊണ്ടാണ് കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയില്‍ ഇല്ലാത്തത്? ആരോഗ്യമന്ത്രിയായിരിക്കെ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചര്‍ രമണ്‍ മഗ്സസെ അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് പിണറായിയോട് ചോദിക്കാത്തത്? മാധ്യമങ്ങള്‍ക്ക് വരെ പിണറായിയെ പേടിയാണ്. എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണ് പിണറായിയെന്ന് അവര്‍ക്ക് അറിയാം. ഒരു എതിരാളിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചാല്‍ അത് ചെയ്യുന്നതുവരെ വിശ്രമിക്കില്ല, അത് പാര്‍ട്ടിക്കകത്തായാലും പുറത്തായാലും.

പിണറായിക്ക് ചില നല്ല ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം ഒരു തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും. അദ്ദേഹം കഠിനാധ്വാനിയാണ്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം എപ്പോഴും മുന്നില്‍ നിന്ന് നയിക്കും. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്’, സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button