
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് തേൻകുറിശ്ശി വെമ്പല്ലൂർ സ്വദേശി ഷിബുവാണ് (32) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
മദ്യപിച്ചു വന്ന പ്രതി യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും പലവട്ടം പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഒളിവിൽ പോയ ഷിബുവിനെ തൃക്കാക്കര എസ്.എച്ച്.ഒ ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Read Also : മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം, സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
എസ്.ഐമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, വനിത സി.പി.ഒ രജിത എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments