Latest NewsNewsInternational

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണ് പാകിസ്ഥാൻ: ജോ ബൈഡൻ

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാനെന്നാണ് അദ്ദേഹം പറഞ്ഞത്. ലോസ് ഏഞ്ചൽസിൽ (കാലിഫോർണിയ) നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ്സ് കാമ്പെയ്ൻ കമ്മിറ്റി റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്. പാകിസ്ഥാനെ കൂടാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ പാകിസ്ഥാനെതിരെയുള്ള പരാമർശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ കണക്കാക്കുന്നത് പാകിസ്ഥാനെ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബിഡന്റെ പരാമർശം വിലയിരുത്തപ്പെടുന്നു.

21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ യു.എസിന് ചലനാത്മകത മാറ്റാൻ വലിയ അവസരങ്ങളുണ്ടെന്ന് ബൈഡൻ ചടങ്ങിൽ പറഞ്ഞു. യു.എസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന. ചൈനയും റഷ്യയും യു.എസിന് ഭീഷണി ഉയർത്തുന്നുവെന്ന് അടിവരയിടുന്നതായിരുന്നു ബുധനാഴ്ച ബൈഡൻ ഭരണകൂടം പുറത്തിറക്കിയ കോൺഗ്രസ് നിർബന്ധിത നയരേഖ. ചൈനയും റഷ്യയും ഉയർത്തുന്ന വെല്ലുവിളികൾ വ്യത്യസ്തമാണെന്ന് ദേശീയ സുരക്ഷാ തന്ത്രം പറയുന്നു. അടുത്ത പത്ത് വർഷം ചൈനയുമായുള്ള മത്സരത്തിന്റെ നിർണായക ദശകമാകുമെന്ന് യു.എസ് സുരക്ഷാ തന്ത്രം ഉയർത്തിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button