ന്യൂഡൽഹി: രാജ്യത്തെ മത്സ്യമേഖലയിൽ സുസ്ഥിരവും ഉത്തരവാദിത്തപൂർണ്ണവുമായ വികസനത്തിലൂടെ നീലവിപ്ലവം കൊണ്ടുവരാനുദ്ദേശിച്ചാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. കേന്ദ്ര പദ്ധതിയും കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതിയുമായി 20,050 കോടിയാണ് ഇതിന് ആകെ കണക്കാക്കുന്ന നിക്ഷേപം. കേന്ദ്ര വിഹിതം 9,407 കോടി രൂപ, സംസ്ഥാന വിഹിതം 4,880 കോടി രൂപ ഗുണഭോക്തൃ വിഹിതം 5,763 കോടി രൂപ എന്നതാണ് അനുപാതം. 2020-21 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെ അഞ്ചു വർഷമാണ് പദ്ധതിയുടെ കാലാവധി.
കേന്ദ്ര പദ്ധതി, കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതി എന്നിങ്ങനെ പരസ്പര ബന്ധമുള്ള രണ്ടു പ്രത്യേക പദ്ധതികളായാണ് പി എം എം എസ് വൈ നടപ്പാക്കുന്നത്. കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതി ഗുണഭോക്തൃരഹിത അടിസ്ഥാനത്തിലും ഗുണഭോക്തൃ അടിസ്ഥാനത്തിലുമുള്ള വെവ്വേറെ പദ്ധതികളായി വേർതിരിച്ചിട്ടുണ്ട്. ഉത്പാദന – ഉത്പാദനക്ഷമതാ വർദ്ധന, അടിസ്ഥാന സൗകര്യവും വിളവെടുപ്പാനന്തര പ്രവൃത്തിയും, മത്സ്യബന്ധന പ്രവൃത്തിയും വ്യവസ്ഥാ ചട്ടക്കൂടും എന്നിങ്ങനെ മൂന്നു ഹെഡ്ഡുകളിലായാണ് ഇത് നടപ്പില്ലാക്കുന്നത്.
Read Also: എസ്.എഫ്.ഐ പിള്ളേരെ മർദ്ദിച്ച കോതമംഗലം എസ്.ഐ മാഹിനെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്തു
Post Your Comments