കൊച്ചി: അനുമതിയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിൽ പരസ്യം പതിച്ചുവെന്നാരോപിച്ച്, വാഹന ഉടമയോട് വിശദീകരണം തേടി മോട്ടോർ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന ബസിനും കളർ കോഡ് ബാധകമാണെന്നും തിങ്കളാഴ്ച എറണാകുളം ആർടിഒക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നും എംവിഡി നിർദ്ദേശം നൽകി.
പരസ്യം പതിച്ച ബസ് ഞായറാഴ്ച കൂടി മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ടീം അംഗങ്ങൾ പരിശീലനത്തിനെത്തിയപ്പോൾ പനമ്പള്ളി നഗറിൽ വച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബസ് പരിശോധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
മഞ്ഞ നിറത്തിലുള്ള ബസിൽ ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും പരസ്യ വാചകങ്ങളും പതിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments