സില്‍ഹെറ്റ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിനെ പ്രശംസിച്ച് മുന്‍താരങ്ങളും ആരാധകരും. 8 ഏഷ്യാ കപ്പുകളിൽ 7 എണ്ണവും ജയിക്കുക എന്നത് സമ്പൂർണ ആധിപത്യമാണെന്നാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ പറയുന്നത്. ഞങ്ങൾ ഒരിക്കൽ കൂടി ഏഷ്യാ കപ്പിൽ മുത്തമിടുന്നു എന്നതായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്.
‘ഞങ്ങൾ ഒരിക്കൽ കൂടി ഏഷ്യാ കപ്പിൽ മുത്തമിടുന്നു! ഏഷ്യാ കപ്പ് 7-ാം തവണയും നേടിയതിന് ഞങ്ങളുടെ വനിതാ ടീമിന് അഭിനന്ദനങ്ങൾ’ സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചു. ‘ഏഷ്യയിലെ ചാമ്പ്യന്മാർ. ഏഷ്യാ കപ്പ് നേടിയ ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. കഴിഞ്ഞ 8 ഏഷ്യാ കപ്പുകളിൽ 7 എണ്ണവും ജയിക്കുക എന്നത് സമ്പൂർണ ആധിപത്യമാണ്’ വസിം ജാഫർ പറഞ്ഞു.
ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഏഷ്യൻ ചാമ്പ്യന്മാരായത്. സില്‍ഹെറ്റിലെ കലാശപ്പോരില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ കിരീടം ഉയര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 20 ഓവറില്‍ 9 വിക്കറ്റിന് 65 റണ്‍സ് മാത്രം നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ ജയത്തിലെത്തി. സ്കോര്‍ ലങ്ക: 65/9 (20), ഇന്ത്യ: 71/2 (8.3).
Read Also:- വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ കഴിവുകൾ അവതരിപ്പിക്കാൻ സ്ഥിരം വേദി: ആർ ബിന്ദു
സമീപകാലത്തെ മിന്നും ഫോം തുടരുന്ന രേണുക സിംഗ് മൂന്ന് ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയതാണ് ലങ്കയെ വിറപ്പിച്ചത്. രാജേശ്വരി ഗെയ്‌ക്‌വാദ് 16 റണ്‍സിന് രണ്ടും സ്‌നേഹ് റാണ 13 റണ്‍സിന് രണ്ടും വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്‌മൃതി മന്ഥാനയും(25 പന്തില്‍ 51*), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(14 പന്തില്‍ 11*) ഇന്ത്യ 8.3 ഓവറില്‍ ലക്ഷ്യം മറികടന്നു.
Post Your Comments