KeralaMollywoodLatest NewsNewsEntertainment

എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല: മറുപടിയുമായി അന്‍ഷിത

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അന്‍ഷിതയുടെ പ്രതികരണം.

മലയാളത്തിലെ ജനപ്രിയ പരമ്പരയായ കൂടെവിടെയിലെ നായിക അന്‍ഷിതയ്ക്ക് എതിരെ തമിഴ് നടി ദിവ്യ ആരോപണവുമായി എത്തിയത് വലിയ വിവാദമായിരുന്നു. തമിഴില്‍ ചെല്ലമ്മ എന്ന പരമ്പരയിലെ നായകനായ അര്‍ണവ് അംജദുമായി അൻഷിതയ്ക്ക് ബന്ധമുണ്ടെന്നാണ് നടന്റെ ഭാര്യയും നടിയുമായ ദിവ്യയുടെ ആരോപണം.

അര്‍ണവ് അന്‍ഷിതയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കാന്‍ നോക്കുന്നുവെന്നും അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും നടി തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് ദിവ്യയുടെ ആരോപണം. എന്നാല്‍, ദിവ്യയുടെ ആരോപണത്തെ അര്‍ണവ് നിഷേധിച്ചു.

read also: പിപിഇ കിറ്റ് അഴിമതി മുഖ്യമന്ത്രിയെ പ്രതിചേർക്കണം: കെ സുരേന്ദ്രൻ

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്‍ഷിത. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അന്‍ഷിതയുടെ പ്രതികരണം.

‘എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല. കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും എന്റെ മറുപടി. അതുവരെ വ്യാജന്മാരുടെ വികാരങ്ങളോടൊപ്പം ചേര്‍ന്ന് വിരോധികള്‍ക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാം. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോൾ നിയമവും ജീവിതവും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ രണ്ട് വശമുള്ള കോടാലികള്‍ ആയതിനാല്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കെതിരെ ഇരട്ടിയായി തിരിച്ചു കിട്ടും’ എന്നാണ് അന്‍ഷിത സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button