ആരാധകർ ഏറെയുള്ള താര ദമ്പതിമാരായിരുന്നു നടൻ അർണവും ഭാര്യ ദിവ്യ ശ്രീധറും . എന്നാൽ ഇരുവരുടെയും ദാമ്പത്തികബന്ധം അതാ സുഖകരമല്ല. ഇരുവരും വേര്പിരിഞ്ഞാണ് ജീവിക്കുന്നത്. അർണവിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു ഗർഭിണിയായ ദിവ്യ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ വേർപിരിഞ്ഞു ജീവിക്കുന്ന ദിവ്യ അടുത്തിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോഴിതാ താൻ നേരിട്ട പ്രതിസന്ധികളെകുറിച്ച് പറയുകയാണ് അർണവ്.
READ ALSO: പാരസെറ്റമോള്‍ ഗുളിക ഉണ്ടോ? വീട്ടിലെ എലി ശല്യം തീർക്കാം !!
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നോ, വക്കീലിന്റെ ഭാഗത്തു നിന്നോ ആരും കുട്ടിയെ വേണമെന്ന് ആവശ്യപ്പെടാൻ പോകുന്നില്ല. ഞങ്ങളാരും നേരിട്ട് കാണാനും പോകുന്നില്ല. അവരുടെ ഭാഗത്തു നിന്നും കുട്ടിയെ വീഡിയോ കോൾ വഴിയോ മറ്റോ കാണിക്കാൻ ശ്രമിച്ചാൽ നല്ലതെന്നു കരുതുന്നു. ആരും കുട്ടിയെ അനാഥയായി വിടാൻ പോകുന്നില്ല. എന്റെ മകളെ ഞാൻ ഒരിക്കലും അങ്ങനെ ഉപേക്ഷിക്കില്ല, അവർ കുട്ടിയെ നോക്കുന്നില്ല എങ്കിൽ ഞാൻ തന്നെയാണല്ലോ സംരക്ഷണം ഏറ്റെടുക്കേണ്ടത് .
ഞങ്ങൾ രണ്ടുപേരുടെയും സാമ്പത്തികസ്ഥിതി അത്ര മോശമല്ല. ഇനി സിനിമയിൽ അവസരങ്ങൾ ഇല്ലാതായാൽ പോലും ചുമടെടുത്തും ഞാൻ കുട്ടിയെ വേണ്ടത് പോലെ നോക്കും. കുട്ടിക്കെന്തെല്ലാം ആവശ്യങ്ങളുണ്ടോ അതെല്ലാം നടത്തും. എന്തെന്നാൽ ഞാൻ അച്ഛനാണ്, ആ കുട്ടി എന്റെ രക്തമാണ്. അതുകൊണ്ട് തന്നെ കുട്ടിക്ക് വേണ്ടതെല്ലാം ഞാൻ നൽകും കഴിഞ്ഞതെല്ലാം ഞാൻ ക്ഷമിക്കാം. പക്ഷേ ഭാവിയിൽ മറ്റൊരു പ്രശ്നമുണ്ടാകില്ല എന്നാർക്ക് പറയാനാകും ? ‘ അർണവ് ചോദിക്കുന്നു
Post Your Comments