മുൾട്ടാൻ: പാകിസ്ഥാനിലെ മുൾട്ടാൻ നഗരത്തിൽ ആശുപത്രിയിലെ മോർച്ചറിയുടെ മേൽക്കൂരയിൽ നിന്ന് 200 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. നിഷ്താർ ആശുപത്രിയിലെ മോർച്ചറിയുടെ മേൽക്കൂരയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, കണ്ടെത്തിയത് മൃതദേഹങ്ങളല്ലെന്നും ശരീരാവശിഷ്ടങ്ങളാണെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മോർച്ചറിയുടെ മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയതായി അജ്ഞാതൻ വിവരം നൽകിയതായി പാക് പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് താരിഖ് സമാൻ ഗുജ്ജാറാണ് അറിയിച്ചത്. താൻ ആശുപത്രി സന്ദർശിക്കുന്നതിനിടെ മോർച്ചറിയുടെ മേൽക്കൂരയിൽ ഇരുന്നൂറോളം അഴുകിയ മൃതദേഹങ്ങൾ കിടക്കുന്നതു കണ്ടുവെന്നും സ്ത്രീകളുടെ മൃതദേഹങ്ങളടക്കം വസ്ത്രമില്ലാതെയാണ് ഇട്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റ് അഴിമതി മുഖ്യമന്ത്രിയെ പ്രതിചേർക്കണം: കെ സുരേന്ദ്രൻ
മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായാണ് മൃതദേഹങ്ങൾ മോർച്ചറിയുടെ മേൽക്കൂരയിൽ ഇട്ടിരിക്കുന്നതെന്നാണ് അധികൃതർ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിഡിയോയും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments