KeralaLatest NewsNews

ഇന്റർവ്യൂവിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി: 20 കാരിയായ യുവതിയെ കാണ്മാനില്ല, അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: ഇന്റർവ്യൂവിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 20 കാരിയായ യുവതിയെ കാണ്മാനില്ല. ഇതര സംസ്ഥാന യുവതിയെയാണ് കാണാതായത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

മേഘാലയ സ്വദേശിയായ 20 വയസ്സുള്ള മോനിഷ എന്ന പെൺകുട്ടിയെയാണ് കാണാതായത്. ജനുവരി 20 രാവിലെ 07.00 മണി മുതലാണ് യുവതിയെ കാണാതായത്. കാക്കനാട് നിലംപതിഞ്ഞി മുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. തൊട്ടുടുത്ത മുറിയിൽ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റർവ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് പെൺകുട്ടി താമസ സ്ഥലത്ത് നിന്നും ഇറങ്ങിയത്.

എന്നാൽ, എത്തേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടി എത്താതായതോടെയാണ് കുടുംബം ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയത്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. Inspector of Police – 9497962051, Sub Inspector of Police – 9497962053, Infopark Police Station – 04842415400. പെൺകുട്ടിയുടെ ചിത്രവും പോലീസ് പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button