ചേര്‍ത്തല: അയൽക്കാരുമായുള്ള തർക്കം അന്വേഷിക്കാൻ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കുടുംബത്തിലെ ആറംഗങ്ങൾ വിഷക്കായ കഴിച്ച് അവശനിലയിൽ കണ്ടെത്തി. രണ്ടുകുട്ടികളടക്കം ഒരു വീട്ടിലെ ആറംഗങ്ങളെയാണ് വിഷക്കായ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
ചേർത്തല കടക്കരപ്പള്ളി തൈക്കലില്‍ ആണ് സംഭവം. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീര്‍ത്തും അവശനിലയിലായ രണ്ടുകുട്ടികളും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മറ്റുള്ളവര്‍ അപകട നില തരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Read Also : ഒറ്റത്തവണ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൻ ഖുവൈൻ
അയല്‍വാസികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലെ ഗൃഹനാഥനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടർന്ന്, അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഗൃഹനാഥനെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഇവരെ വിഷക്കായ കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments