Latest NewsCricketNewsSports

പ്രഥമാ വനിതാ ഐപിഎൽ മാര്‍ച്ചില്‍ ആരംഭിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: പ്രഥമാ വനിതാ ഐപിഎൽ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പുരുഷ ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാവുന്ന രീതിയിലാണ് വനിതാ ഐപിഎല്‍ നടത്തുക. ആദ്യ വനിതാ ഐപിഎല്ലില്‍ അഞ്ച് ടീമുകളാണുണ്ടാകുക. ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടുന്ന രീതിയില്‍ ആകെ 20 മത്സരങ്ങളാകും വനിതാ ഐപിഎല്ലില്‍ ഉണ്ടാകുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്റര്‍ കളിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തും. ഓരോ ടീമിനും പരമാവധി അഞ്ച് വിദേശതാരങ്ങളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം. ഒരു ടീമില്‍ പരമാവധി ഉള്‍പ്പെടുത്താവുന്ന ആകെ കളിക്കാരുടെ എണ്ണം 18 ആയിരിക്കും. ഇതില്‍ ആകെ ആറ് വിദേശതാരങ്ങളാവാം.

ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളില്‍ നിന്ന് പരമാവധി നാലു താരങ്ങളെയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരു താരത്തെയുമായിരിക്കും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുമതി ഉണ്ടാകുക. ഓസ്ട്രേലിയയിലെ വനിതാ ടി20 ലീഗായ ബിഗ് ബാഷിലും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലും പരമാവധി മൂന്ന് വിദേശ താരങ്ങളെ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവു.

Read Also:- ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

ഹോം എവേ അടിസ്ഥാനത്തിലുള്ള മത്സരക്രമം സാധ്യമല്ലാത്തതിനാല്‍ പരമവധി രണ്ട് വേദികളില‍ായി മത്സരങ്ങള്‍ പരിമിതപ്പെടുത്തും. ആദ്യ പത്ത് മത്സരങ്ങള്‍ ഒരു വേദിയിലും അടുത്ത 10 മത്സരങ്ങള്‍ മറ്റൊരു വേദിയിലും നടത്തുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്‍റ് നടത്തുക. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button