
കൊച്ചി: പ്രഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ 19ന് മറയൂരിൽ ആരംഭിക്കുന്നു. നവാഗതനായ ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഥ്വിരാജ്, സച്ചി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനാകുന്നത്
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഈ ചിത്രം നിർമ്മിക്കുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഉടൻ പ്രദർശനത്തിനെത്തുന്ന ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രമാണിത്. വിശാലമായ ക്യാൻ വാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
എന്റെ ശത്രു ആവാന്‍ കുറച്ചെങ്കിലും യോഗ്യത വേണം: ബാല
പൊന്നു കായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ മൂവിയാണിത്.
പ്രിയംവദാ കൃഷ്ണനാണു ചിത്രത്തിൽ നായികയായെത്തുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘തൊട്ടപ്പൻ’ എന്ന ചിത്രത്തിലെ നായികയായിരുന്നു പ്രിയംവദ. ഷമ്മി തിലകൻ, അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിആർ ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കു സൗദി സന്ദർശിക്കാൻ സൗജന്യ വിസ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
സംഗീതം – ജെയ്ക്ക് ബിജോയ്സ്, അരവിന്ദ് കശ്യപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – ബംഗ്ളാൻ, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, മേക്കപ്പ് – മനുമോഹൻ, ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ, നിർമ്മാണ നിർവ്വഹണം – അലക്സ് ഈ കുര്യൻ, ഉർവ്വശി തീയേറ്റേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments