പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ് ഇന്ത്യയെ അട്ടിമറിച്ചത്. 169 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 20 ഓവറില്‍ 8 വിക്കറ്റിന് 132 എന്ന നിലയില്‍ അവസാനിച്ചു. ഓസീസിനായി മോറിസും മക്കന്‍സിയും കെല്ലിയും രണ്ടുവീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ പരിശീലന മത്സരം ഇന്ത്യ 13 റണ്ണിന് വിജയിച്ചിരുന്നു.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. 11 പന്തില്‍ 9 റണ്‍സുമായി പന്ത് മടങ്ങി. ദീപക് ഹൂഡ 9 പന്തില്‍ 6 റൺസും ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 17 റൺസും അക്‌സര്‍ പട്ടേല്‍ 7 പന്തില്‍ 2 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ഇന്ത്യക്ക് 79 റണ്‍സ് മാത്രമാണുണ്ടായിരുന്നത്.
പ്രധാന താരങ്ങൾ കൂടാരം കയറിയതോടെ അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലില്‍ മാത്രമായി ഇന്ത്യന്‍ പ്രതീക്ഷകള്‍. 55 പന്തില്‍ 74 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ആന്‍ഡ്രൂ ടൈ പുറത്താക്കിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഹര്‍ഷല്‍ പട്ടേല്‍ 10 പന്തില്‍ 2നും ഭുവനേശ്വര്‍ കൂമാര്‍ അക്കൗണ്ട് തുറക്കാതെയും പുറത്തായി.
Read Also:- മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക..!
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവന്‍ 20 ഓവറില്‍ 8 വിക്കറ്റിന് 168 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ നിക്കോളസ് ഹോബ്‌സണാണ് ടോപ് സ്‌കോറര്‍. ഡാര്‍സി ഷോര്‍ട്ടും ഫിഫ്റ്റി കണ്ടെത്തി. ഇന്ത്യക്കായി ആര്‍ അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടി.
Post Your Comments