Latest NewsIndiaNews

ദേശീയ വനിതാ കമീഷന്റെ പരാതി: ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ പോലീസ് കസ്റ്റഡിയിൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ ഓഫിസിന് മുൻപിൽ നിന്നാണ് ഗോപാൽ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തത്.

2019ൽ പ്രചരിപ്പിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് നടപടി. സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതിനെ തുടർന്ന്, വനിതാ കമ്മീഷൻ ഗോപാൽ ഇറ്റാലിയയെ വിളിച്ചു വരുത്തുകയായിരുന്നു.

പേവിഷബാധയ്‌ക്കെതിരെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍ ഗുണനിലവാരമുള്ളത്: പരിശോധനാ ഫലം പുറത്ത്

അതേസമയം, വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ ജയിലിൽ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായി ഗോപാൽ ഇറ്റാലിയ വ്യാഴാഴ്ച ഉച്ചക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ദേശീയ വനിതാ കമ്മീഷന്റെ പരാതിയിൽ ചോദ്യം ചെയ്യാനാണ് ഗോപാൽ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button