കണ്ണൂർ: അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ന്യൂമാഹിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ഭഗവൽ സിങ്ങിന്റെ കയ്യിൽ നിന്ന് ഷാഫി ഊറ്റിയത് ലക്ഷങ്ങൾ: ദമ്പതികൾക്ക് കാൽക്കോടിയുടെ കടം
രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയുടേയും മകളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments