തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്റനലിജൻസാണ് പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കാഞ്ഞിരപ്പളളി സ്വദേശി താഹിർ ആണ് സ്വർണം കൊണ്ടുവന്നത്. സ്വർണം ലായിനിയാക്കിയശേഷം ടവലിൽ മുക്കി ലഗേജ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കാഞ്ഞിരപളളി സ്വദേശി എന്തിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണം കണ്ടെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ജയചന്ദ്രൻ സൂപ്രണ്ടുമാരായ ദീപേഷ്, ഷാജി സ്കറിയ ഇൻസ്പെക്ടർമാരായ അനീഷ് കെഎ, അരുൺ ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments