Latest NewsKeralaNews

ഷാഫി തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ജീവനക്കാര്‍, തടിച്ച സ്ത്രീകള്‍ ഷാഫിക്ക് ഹരം

വണ്ണമുള്ള തമിഴ് സ്ത്രീകളെ ഷാഫി നോട്ടമിട്ടിരുന്നതായി ഷാഫിയുടെ മുന്‍ സുഹൃത്താണ് പൊലീസിനോട് വെളിപ്പെടുത്തിയത്

തിരുവനന്തപുരം: നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ, ജീവനക്കാര്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഖദര്‍ ധരിച്ച് സൗമ്യനായി ഇടപഴകുന്ന വ്യക്തിയാണ് ഷാഫിയെന്ന് ജീവനക്കാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇതിനിടയിലും ഷാഫി തന്റെ ലൈംഗിക വൈകൃതത്തിന് ഇരകളെ തേടുകയായിരുന്നു. തടിച്ച സ്ത്രീകള്‍ ഷാഫിക്ക് ഹരമായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Read Also: നവംബർ മുതൽ 80% ബാങ്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം: അറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്

സമാനമായ അനുഭവം എംഎല്‍എ ഹോസ്റ്റലിലെ ഒരു ശുചീകരണതൊഴിലാളിക്ക് സംഭവിച്ചു. തടിച്ച ഒറ്റനോട്ടത്തില്‍ തമിഴ്‌നാട് സ്വദേശിനിയെന്ന് സംശയിക്കുന്ന സ്ത്രീയോട് ഷാഫി അടുക്കാന്‍ ശ്രമിച്ചു. എം എല്‍ എ ഹോസ്റ്റലിലെ ഒരു ബ്ലോക്കിലുള്ള ശുചീകരണ തൊഴിലാളിയായിരുന്നു സ്ത്രീ. തന്റെ പാര്‍ട്ടിയിലുള്ളവര്‍ തമ്പാനൂരിലെ ഹോട്ടലില്‍ വരുന്നുണ്ടെന്നും അവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീയെ സമീപച്ചത്. എന്നാല്‍ സത്രീ ഭര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ പന്തികേട് തോന്നിയതോടെ അതില്‍ നിന്നും പിന്മാറുകയായിരുന്നു.

വണ്ണമുള്ള തമിഴ് സ്ത്രീകളെ ഷാഫി നോട്ടമിട്ടിരുന്നതായി ഷാഫിയുടെ മുന്‍ സുഹൃത്താണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മദ്യപിച്ചിരിക്കുന്ന സമയത്ത് എത്ര കോടി വേണമെന്ന് ഷാഫി ചോദിച്ചെന്നും വണ്ണമുള്ള സ്ത്രീകളുണ്ടെങ്കില്‍ പണം കിട്ടുമെന്ന് പറഞ്ഞതായുമാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സേട്ടിന് വേണ്ടിയാണ് സ്ത്രീകളെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി കിട്ടുമായിരുന്നെന്നും പറഞ്ഞു.

അതേസമയം, ഷാഫിക്ക് രാഷ്ട്രീയ സൗഹൃദവും ഉണ്ടെന്നതിന് തെളിവാണ് എംഎല്‍എ ഹോസ്റ്റലിലെ സാന്നിധ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button