തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റില്‍ 2.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. 26 ശതമാനം ആണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
Read Also: മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു: മൂന്നുപേർ പിടിയിൽ
ദിവസവും 80 ലേറെ വിമാനങ്ങള്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വരുന്നുണ്ട്. ആകെ 2416 വിമാനങ്ങളാണ് കഴിഞ്ഞ മാസം സര്‍വീസ് നടത്തിയത്. ആകെ യാത്രക്കാരില്‍ 1.97 ലക്ഷം പേര്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേയ്ക്കും 1.75 ലക്ഷം പേര്‍ വിദേശത്തേക്കുമാണ് യാത്ര ചെയ്തത്. നിലവില്‍ ആഴ്ചയില്‍ ശരാശരി 126 സര്‍വീസുകള്‍ വിദേശ രാജ്യങ്ങളിലേക്കും 154 എണ്ണം ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്തി.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്റ്റിവിറ്റി വര്‍ധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
Post Your Comments