KozhikodeKeralaNattuvarthaLatest NewsNews

ലോഡ്ജിൽ നിന്ന് യുവതിയും യുവാവും എം.​ഡി.​എം.​എയുമായി അറസ്റ്റിൽ

കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കോഴിക്കോട് എം.​ഡി.​എം.​എയുമായി യുവതിയും യുവാവും അറസ്റ്റിൽ. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് കോഴിക്കോട് ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎ-യുമായി പ്രതികളെ പിടികൂടിയത്.

Read Also : നരബലി: ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച്, തടഞ്ഞ് പോലീസ് – വിപുലമായ ക്യാംപെയിനുകൾ സംഘടിപ്പിക്കും

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് ടൗണ് പൊലീസ് സബ് ഇൻസ്‌പെക്‌ടർ വാസുദേവൻ പി, എഎസ്ഐ മുഹമ്മദ് ഷബീർ എസ് സിപിഒ രതീഷ്, ഡ്രൈവർ സിപിഒ ജിതിൻ കസബ സ്റ്റേഷനിലെ വനിതാ എസ് സിപിഒ സിന്ധു, എലത്തൂർ സ്റ്റേഷനിലെ ദീപ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button