KeralaLatest NewsNews

പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികളുടെ കൂട്ടത്തല്ല്, അധ്യാപകരെയും പൊതിരെ തല്ലി വിദ്യാർഥികൾ

പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്ത സംഭവമാണ് ഇതിനു പിന്നിലെന്നു വിദ്യാർത്ഥികൾ

മലപ്പുറം: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇവരെ പിടിച്ച് മാറ്റാനെത്തിയ അധ്യാപകരെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി. ഒടുവിൽ വിദ്യാർത്ഥികളെ കൈകാര്യം ചെയ്ത് നാട്ടുകാർ.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് അടിതുടങ്ങിയത്. സ്കൂളിനകത്തായിരുന്നു ആദ്യം സംഘർഷമുണ്ടായതെങ്കിലും അടി സ്കൂളിന് പുറത്തെത്തി. തുടർന്ന് വിഷയത്തിൽ നാട്ടുകാരും ഇടപെട്ടു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത വിദ്യാർഥികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ലും കിട്ടി.

read also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിനാക്ക് പ്രവർത്തനസജ്ജം

പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്ത സംഭവമാണ് ഇതിനു പിന്നിലെന്നു വിദ്യാർത്ഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ദിച്ചെന്നും ഇതിന് പകരം വീട്ടലാണ് നടന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. സ്കൂൾ ബാഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും ചില വിദ്യാർഥികളെ നിയന്ത്രിക്കാൻ അധ്യാപകർക്ക് കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button