ഇസ്ലാമബാദ്: വെള്ളപ്പൊക്കത്തെ തുടർന്ന് മലേറിയയും മറ്റ് പകർച്ച വ്യാധികളും പാകിസ്ഥാനിൽ വ്യാപിക്കുകയാണ്. പകർച്ച വ്യാധികൾ തടയാൻ ഇന്ത്യയിൽ നിന്ന് 6 ദശലക്ഷത്തിലധികം കൊതുക് വലകൾ വാങ്ങാൻ പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
ലോകാരോഗ്യ സംഘടന ഗ്ലോബൽ ഫണ്ട് നൽകുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാന് വേണ്ടി വലകൾ വാങ്ങുന്നതെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തു. എത്രയും വേഗം കൊതുക് വലകൾ ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അടുത്ത മാസത്തോടെ വാഗാ അതിർത്തിയിലൂടെ കൊതുക് വലകൾ കൈമാറുമെന്നാണ് പ്രതീക്ഷയെന്നും ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ 402 ഗ്രാം സ്വര്‍ണ്ണം പിടികൂടി
പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ 1,700ലധികം ആളുകൾ കൊല്ലപ്പെടുകയും 33 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിൽ മുങ്ങുകയും ചെയ്‌തിരുന്നു. തുടർന്ന്, രാജ്യത്ത് മലേറിയ പോലുള്ളപകർച്ച വ്യാധികളുടെ വർദ്ധനവ് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്ന് സെപ്റ്റംബറിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
2023 ജനുവരിയോടെ, പാകിസ്ഥാനിലെ 32 ജില്ലകളിലായി 2.7 ദശലക്ഷം മലേറിയ കേസുകൾ ഉണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ 32 വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് മലേറിയ അതിവേഗം പടരുന്നതായും അധികൃതർ വ്യക്തമാക്കി.
Post Your Comments