കണ്ണൂർ: വിമാനത്താവളത്തിൽ യാത്രക്കാരനിൽ 20 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണം പിടികൂടി. നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. 402 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ പുന്നാട് സ്വദേശി മുഫ്സിൽ മുഹമ്മദ് പിടിയിലായി.
കഴിഞ്ഞ് ദിവസവും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയിരുന്നു. മെര്‍ക്കുറി പൊതിഞ്ഞ് വെള്ളി നിറമാക്കിയ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തുവച്ചാണ് പിടികൂടിയത്.
മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബുവില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ട്രോളി ബാഗിനകത്ത് രണ്ടു റോഡുകളിലായി 1002 ഗ്രാം സ്വര്‍ണ്ണമാണ് ഒളിപ്പിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും.
Post Your Comments