KollamKeralaNattuvarthaLatest NewsNews

കൊല്ലത്ത് അമ്മയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ

കൊല്ലം: കൊല്ലത്ത് യുവതിയേയും കുട്ടിയേയും ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ. ഭർത്താവിനെതിരെ എഫ്ഐആർ എടുക്കാൻ ദേശീയ വനിതാ കമ്മിഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. പ്രാഥമികാന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്യാനും ഡിജിപിക്ക് അയച്ച കത്തിൽ ചെയർപേഴ്സൺ രേഖാ ശർമ്മ നിർദ്ദേശം നൽകി.

ഭർതൃവീട്ടിൽ താമസിക്കാൻ യുവതിക്കും കുഞ്ഞിനും അവകാശമുണ്ടെന്ന് ദേശീയ വനിതാ കമ്മിഷൻ വ്യക്തമാക്കി. ഇരുവർക്കും സുരക്ഷ നൽകണമെന്നും അഞ്ചു ദിവസത്തിനുള്ളിൽ നടപടി എടുക്കണമെന്നും ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. കൊട്ടിയം തഴുത്തലയില്‍ ടി.വി അതുല്യയ്ക്കും മകനും നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ക്രൂരത.

40,000 കിലോയോളം ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു

വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂള്‍ വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോൾ ഭര്‍തൃമാതാവായ അജിതാകുമാരി വീടു പൂട്ടുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന അതുല്യയുടെ കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം അതുല്യയും മകനും നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്ന് രാത്രി കഴിച്ചുകൂട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button