KottayamKeralaNattuvarthaLatest NewsNews

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണു : അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യാ​​യ മ​​ഹേ​​ന്ദ്ര​​സിം​​ഗാ (42) ണ് ​​അ​​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട​​ത്

ക​ടു​​ത്തു​​രു​​ത്തി: സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്ന് നീ​​ങ്ങി​ത്തു​​ട​​ങ്ങി​​യ ട്രെ​​യി​​നി​​ലേ​​ക്കു ചാ​​ടി​ക്ക​​യ​​റാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ പി​​ടി​​വി​​ട്ട് ട്രെ​​യി​​നും പ്ലാ​​റ്റ്ഫോ​​മി​​നും ഇ​​ട​​യി​​ല്‍ വീ​​ണ് അന്യസംസ്ഥാന തൊ​​ഴി​​ലാ​​ളി​​യാ​​യ യു​​വാ​​വിന് പരിക്ക്. ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യാ​​യ മ​​ഹേ​​ന്ദ്ര​​സിം​​ഗാ (42) ണ് ​​അ​​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട​​ത്.

Read Also : ന്യായ വിലയും മികച്ച ഗുണനിലവാരവും, ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോമിന് മികച്ച വിറ്റുവരവ്

ഇ​​ന്ന​​ലെ വൈ​​കു​ന്നേ​​രം നാ​​ലോ​​ടെ വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലാ​​ണ് (ആ​​പ്പാ​​ഞ്ചി​​റ) അ​​പ​​ക​​ടം. വൈ​​ക്കം റോ​​ഡി​​ല്‍ സ്റ്റോ​​പ്പു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം – ന്യൂ​​ഡ​​ല്‍​ഹി കേ​​ര​​ള എ​​ക്സ്പ്ര​​സ് ട്രെ​​യി​​നി​​ലേ​​ക്ക് ചാ​​ടി​ക്ക​യ​​റു​​മ്പോ​​ളാ​​ണ് ട്രെ​​യി​​നി​​ൽ​​ നി​​ന്നു പ്ലാ​​റ്റ് ഫോ​​മി​​നു​​മി​​ട​​യി​​ലേ​​ക്കു ഉ​​ത്താ​​രാ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി വീ​​ണത്. കാ​​യം​​കു​​ള​​ത്തു​​ നി​​ന്ന് ആ​​ലു​​വ​​യി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്നു മ​​ഹേ​​ന്ദ്ര​​സിം​​ഗ്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു വ​​ന്ന ട്രെ​​യി​​ന്‍ വൈ​​ക്കം റോ​​ഡ് സ്റ്റേ​​ഷ​​നി​​ല്‍ നി​​ര്‍​ത്തി​​യ​​പ്പോ​​ള്‍ ഇ​​യാ​​ള്‍ പു​​റ​​ത്തി​​റ​​ങ്ങി മു​​ന്നോ​​ട്ട് ന​​ട​​ന്നു. യാ​​ത്ര​​ക്കാ​​ര്‍ ക​​യ​​റി​​യ​​തോ​​ടെ ട്രെ​​യി​​ന്‍ മു​​ന്നോ​​ട്ട് നീ​​ങ്ങു​​ന്ന​​ത് ക​​ണ്ട ഇ​​യാ​​ള്‍ ട്രെ​​യി​​നി​​ല്‍ ചാ​​ടി​ക്ക​​യ​​റു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ്ലാ​​റ്റ് ഫോ​​മി​​നും ട്രെ​​യി​​നും ഇ​​ട​​യി​​ല്‍ കു​​രു​​ങ്ങി​ക്കി​​ട​​ന്ന യു​​വാ​​വി​​നെ ട്രെ​​യി​​ന്‍ നി​​ര്‍​ത്തി​​ച്ച ശേ​​ഷം പു​​റ​​ത്തെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ത​​ല​​യ്ക്കു പു​​റ​​കി​​ല്‍ സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ പൊ​​ലീ​​സും നാ​​ട്ടു​​കാ​​രും ചേ​​ര്‍​ന്ന് ആ​​ദ്യം മു​​ട്ടു​​ചി​​റ എ​​ച്ച്​​ജി​​എം ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ര്‍​ന്നു വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലു​​മെ​​ത്തി​​ച്ചു. ഇ​​വി​​ടെ​​നി​​ന്നും പി​​ന്നീ​​ട് ഇ​​യാ​​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ലേ​​ക്ക് മാ​​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button