Latest NewsNewsBusiness

ന്യായ വിലയും മികച്ച ഗുണനിലവാരവും, ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോമിന് മികച്ച വിറ്റുവരവ്

പ്രധാനമായും ആപ്പ് മുഖാന്തരമാണ് ജനങ്ങൾ ഓർഡറുകൾ നൽകുന്നത്

ന്യായ വിലയ്ക്ക് ഗുണനിലവാരമുള്ള മത്സ്യങ്ങൾ വിറ്റഴിക്കുന്ന ഓൺലൈൻ മത്സ്യവിപണിയായ ഫ്രഷ് ടു ഹോമിന് ഇത്തവണ റെക്കോർഡ് വിറ്റുവരവ്. കണക്കുകൾ പ്രകാരം, 100 ശതമാനം വളർച്ചയാണ് ഫ്രഷ് ടു ഹോം കൈവരിച്ചത്. കോട്ടയം, തൃശ്ശൂർ, കൊല്ലം, പാലക്കാട് തുടങ്ങിയ നഗരങ്ങളാണ് ഫ്രഷ് ടു ഹോമിന്റെ പ്രധാന വിപണികൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാംനിര നഗരങ്ങളിൽ നിന്നും വിറ്റുവരവിൽ 120 ശതമാനം വളർച്ച കൈവരിക്കാൻ ഫ്രഷ് ടു ഹോമിന് സാധിച്ചിട്ടുണ്ട്.

രാസവസ്തുക്കൾ ചേർക്കാതെ, മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് ഫ്രഷ് ടു ഹോം ഉപഭോക്താക്കളുടെ കൈകളിലേക്ക് മത്സ്യം എത്തിക്കുന്നത്. ന്യായമായ വിലയ്ക്ക് നല്ല മത്സ്യം ലഭിക്കുന്നതിനാൽ, ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഈ ഓൺലൈൻ മത്സ്യവിപണി നേടിയെടുത്തത്. പ്രധാനമായും ആപ്പ് മുഖാന്തരമാണ് ജനങ്ങൾ ഓർഡറുകൾ നൽകുന്നത്. ചെറുനഗരങ്ങളിൽ നിന്നും 95 ശതമാനം ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Also Read: റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

‘നൂറിലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. കേരളത്തിൽ 600- ലധികം പിൻകോഡുകളിൽ ഫ്രഷ് ടു ഹോമിന്റെ സേവനം ലഭ്യമാണ്’, കമ്പനിയുടെ സിഇഒയും സഹസ്ഥാപകനുമായ മാത്യു ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button