വെള്ളിവെളിച്ചത്തിന്റെ മായിക ലോകം ഉപേക്ഷിച്ച്, ആത്‌മീയതയുടെ പാതയിലേക്ക് പോകുകയാണെന്ന വെളിപ്പെടുത്തലുമായി ഭോജ്പുരി താരം സഹര്‍ അഫ്ഷ. ബോളിവുഡ് താര സുന്ദരിമാരായ സന ഖാനും സൈറ വാസിമിനും പിന്നാലെയാണ് സഹര്‍ അഫ്ഷയും ജീവിതം ഇനി അള്ളാഹുവിനൊപ്പമെന്നു പങ്കുവച്ചത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. താന്‍ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും ഇനി എനിക്ക് ഈ രംഗത്ത് ഒന്നും ചെയ്യാനില്ലെന്നും നടി പറയുന്നു.
‘ഇസ്‌ലാമിക വിദ്യാഭ്യാസത്തിനും അല്ലാഹുവിന്റെ അല്‍ഹാമിനു അനുസരിച്ചുള്ള ജീവിതം നയിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ജീവിതത്തെ സംബന്ധിച്ചുള്ള എന്‍്റെ ഉത്കണ്ഠ ഞാന്‍ ഉപേക്ഷിക്കുന്നു. ഞാന്‍ അല്ലാഹുവിനു മുന്നില്‍ പശ്ചാത്തപിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്.´ഞാന്‍ യാദൃശ്ചികമായാണ് ഈ രംഗത്തേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത ജീവിതം അല്ലാഹുവിന്റെ നാമത്തിലായിരിക്കും. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാന്‍ പോകുന്നത് അള്ളാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ്.- സോഷ്യൽ മീഡിയയിൽ താരം പറഞ്ഞു.
2018-ല്‍ കര്‍ത്താ-കര്‍മ-ക്രിയ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സഹര്‍ അഫ്ഷ.
Post Your Comments