കോലാലംപൂര്‍: കാമുകനെ വിവാഹം ചെയ്യാൻ മതം മാറിയ യുവതി സ്വന്തം മതത്തിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി മലേഷ്യൻ കോടതിയെ സമീപിച്ചു. സബഹാൻ സമുദായത്തില്‍പ്പെട്ട 21 കാരിയായ യുവതി 17-ാം വയസിലാണ് ഇസ്ലാമത വിശ്വാസിയായ കാമുകനെ വിവാഹം കഴിക്കാനായി മതം മാറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ യുവാവുമായുള്ള ബന്ധം തകര്‍ന്നു. അതിനാൽ 2020 ജൂണ്‍ 11ന്റെ മതപരിവര്‍ത്തന രേഖ അസാധുവായി പ്രഖ്യാപിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടു.
read also: വിവാഹേതര ബന്ധങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് ഈ പ്രായത്തിലുള്ള പുരുഷന്മാരെ: പഠനം
തിങ്കളാഴ്ച നടന്ന ഓണ്‍ലൈൻ ഹിയറിംഗില്‍ ഇസ്ലാമതം ഉപേക്ഷിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി യുവതിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 26 ന് വീണ്ടും വാദം കേള്‍ക്കും.
Post Your Comments