താരങ്ങൾ തമ്മിലുള്ള വിവാഹവും വേർപിരിയലും ഇപ്പോൾ സിനിമാ സീരിയൽ മേഖലയിൽ സജീവമാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ നടി ദിവ്യ ശ്രീധര്‍ ഭർത്താവും നടനുമായ അര്‍ണവിനെതിരെ രംഗത്ത് എത്തിയതാണ് പുതിയ ചർച്ചാ വിഷയം.
സണ്‍ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സേവ്വന്തി’ എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിവ്യയാണ്. 2017 ല്‍, ‘കേളടി കണ്‍മണി’ എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് അര്‍ണവുമായി പ്രണയത്തിലാവുകയും ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ഇരുവരും ജൂണില്‍ വിവാഹിതരാകുകയും ചെയ്തു. ഇപ്പോള്‍ ഗര്‍ഭിണിയായ ദിവ്യ കഴിഞ്ഞ ദിവസം അര്‍ണവിനെതിരെ പീഡനാരോപണവുമായി രംഗത്തെത്തി.
വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അര്‍ണവ് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും, ഇത് സമ്മതിക്കാതെ വന്നതോടെ തന്നെ മര്‍ദിച്ചുവെന്നുമാണ് ദിവ്യ ആരോപിക്കുന്നത്.
‘ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ തല്ലി എന്നും, അടിയേറ്റ് താഴെ വീണു. വയര്‍ അടിച്ചാണ് വീണത്. ഗര്‍ഭാവസ്ഥ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിയ്ക്കില്ല, അബോര്‍ഷന്‍ ചെയ്യണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അര്‍ണവ് തന്നെ ചതിക്കുകയായിരുന്നു. മുസ്ലീം മതം സ്വീകരിക്കുക മാത്രമല്ല, തന്റെ സമ്പാദ്യം മുഴുവന്‍ അര്‍ണവിന് നല്‍കി. അര്‍ണവിന് ഇപ്പോള്‍ വര്‍ക്ക് ഒന്നും ഇല്ല. മാത്രമല്ല, ഹന്‍സിക എന്ന സീരിയല്‍ നടിയുമായി അര്‍ണവ് പുതിയ ബന്ധം തുടങ്ങി ഹന്‍സികയും മുസ്ലിം ആണ്, ഇവര്‍ രണ്ട് പേരും വിവാഹിതരാവാന്‍ ആലോചിക്കുന്നുണ്ട്. അതിനാലാണ് തന്നെ അകറ്റുന്നത്’- ദിവ്യ പറഞ്ഞു.
എന്നാല്‍, അര്‍ണവ് ഇക്കാര്യങ്ങള്‍ എല്ലാം പൂര്‍ണമായും നിഷേധിച്ചുകൊണ്ട് കൗണ്ടര്‍ കംപ്ലൈന്റ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോൾ. അടിച്ചു എന്ന പറയുന്ന ദിവസം താന്‍ ദിവ്യയെ കാണാന്‍ പോലും പോയിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി തെളിവായി ഹാജരാക്കാമെന്നും അര്‍ണബ് പറയുന്നു. ചില ആണ്‍സുഹൃത്തുക്കളുടെ വാക്കുകള്‍ കേട്ട് അബോര്‍ഷന്‍ നടത്താന്‍ വേണ്ടി ദിവ്യ കാണിയ്ക്കുന്ന നാടകമാണ് ഇതെന്നും അര്‍ണവ് ആരോപിച്ചു.
Post Your Comments