KannurNattuvarthaLatest NewsKeralaNews

തെരുവുനായ ആക്രമിക്കാൻ സ്കൂട്ടറിന് പിന്നാലെ ഓടി : നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ആശാവർക്കർക്ക് പരിക്ക്

കുറുമാത്തൂർ പഞ്ചായത്തിലെ ആശാവർക്കറായ കെ.വി. ചന്ദ്രമതിക്കാണ് പരിക്കേറ്റത്

തളിപ്പറമ്പ്: തെരുവുനായ ആക്രമിക്കാൻ പിന്നാലെ ഓടിയതിനെ തുടർന്ന്, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ആശാവർക്കർക്ക് പരിക്കേറ്റു. കുറുമാത്തൂർ പഞ്ചായത്തിലെ ആശാവർക്കറായ കെ.വി. ചന്ദ്രമതിക്കാണ് പരിക്കേറ്റത്.

പൂമംഗലം മേലോത്തുംകുന്ന് ജങ്ഷനിലാണ് സംഭവം. ചന്ദ്രമതി കഴിഞ്ഞ ദിവസം ഗർഭിണികൾക്കുള്ള വിറ്റാമിൻ ഗുളിക വിതരണം ചെയ്ത് തിരിച്ചുവരുമ്പോഴാണ് തെരുവുനായ ഓടിച്ചത്.

Read Also : വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി

ഗുളിക വിതരണം കഴിഞ്ഞതിനുശേഷം ഭർത്താവ് ടി.പി. സുധീർ കുമാറിനൊപ്പം സ്കൂട്ടിയിൽ തിരിച്ചുവരുമ്പോൾ ചവനപ്പുഴയിൽ നിന്ന് ഭണ്ഡാരപ്പാറയിലേക്കുള്ള റോഡിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് തെരുവുനായ സ്കൂട്ടറിന് പിന്നാലെ ഓടിയെത്തിയത്.

Read Also : പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവം: ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി ഡി.ആർ.ഐ

നിയന്ത്രണം വിട്ട സ്കൂട്ടിയിൽ നിന്നും ചന്ദ്രമതി തെറിച്ചുവീഴുകയായിരുന്നു. ശക്തമായ വീഴ്ചയിൽ മുഖം റോഡിൽ അടിച്ച് മൂക്കിന്റെ എല്ലു പൊട്ടുകയും മുഖത്തും കൈകാലുകൾക്കും പരിക്കേൽക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button