CricketLatest NewsNewsSports

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം: പാകിസ്ഥാന് ടോസ്

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്ക, യുഎഇ, മലേഷ്യ എന്നിവരെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്ഥാന്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. തായ്‌ലന്‍ഡിനോടാണ് പാകിസ്ഥാന്‍ തോൽവി ഏറ്റുവാങ്ങിയത്.

അവസാന മത്സരത്തില്‍ യുഎഇ വനിതകളെ 104 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ് (75*), ദീപ്തി ശര്‍മ (64) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗില്‍ യുഎഇക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനാണ് സാധിച്ചത്. രാജേശ്വരി ഗെയ്കവാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദയാലന്‍ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.

Read Also:- വ്യക്തഗത നേട്ടങ്ങളല്ല, ടീമിന്റെ വിജയമാണ് വലുത്: കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറി ആഘോഷിക്കാതെ സഞ്ജു! വീഡിയോ കാണാം

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, സബിനേനി മേഘന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദയാലന്‍ ഹേമലത, റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.

പാകിസ്ഥാന്‍: മുനീബ അലി, സിദ്രാ അമീന്‍, ബിസ്മ മറൂഫ്, നിദാ ദര്‍, അയേഷ നസീം, ആലിയ റിയാസ്, ഒമൈമ സൊഹൈല്‍, ഐമന്‍ അന്‍വര്‍, സാദിയ ഇഖ്ബാല്‍, തുബ ഹസന്‍, നഷ്ര സന്ധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button