പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 82 റണ്‍സെടുത്തു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തു. ഇന്ത്യയുടെ മെല്ലെപ്പോക്കിന് തിരശീലയിട്ടത് ഇഷാൻ കിഷൻ ആയിരുന്നു. അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ഇഷാൻ ആണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട റൺസ് നേടി കൊടുത്തത്.
66 റണ്‍സില്‍ നാലു വിക്കറ്റ് നഷ്ടമായി നിൽക്കുമ്പോഴാണ് ഇഷാൻ ക്രീസിലേക്കിറങ്ങിയത്. ഏകദിന കരിയറില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കിഷന്‍ തുടക്കം മുതല്‍ തകർത്തടിച്ചു. കിഷന്റെ പ്രത്യാക്രമണത്തിൽ ഇന്ത്യ നല്ലൊരു സ്‌കോർ പടുത്തുയർത്തി. ശുഭ്മാന്‍ ഗില്ലിനെയും ശ്രേയസ് അയ്യരെയും വീഴ്ത്തി ഇന്ത്യക്ക് ഭീഷണിയായ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ ആയിരുന്നു കിഷന്‍ തുടക്കത്തില്‍ സാഹസിക ഷോട്ടുകള്‍ കളിച്ച് തിരിച്ചടിച്ചത്. കിഷനും പാണ്ഡ്യയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസം വീണ്ടും ഹാരിസ് റൗഫിനെ പന്തെറിയാന്‍ വിളിച്ചു.
81 പന്തില്‍ 82 റണ്‍സുമായി സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കിഷനെ റൗഫ് വീഴ്ത്തി. എന്നാൽ, വിക്കറ്റ് എടുത്ത റൗഫിന്റെ ആഘോഷം അതിരുകടന്നു. വിക്കറ്റ് വീഴ്ത്തിയശേഷം കിഷനു നേരെ കയറിപ്പോ എന്ന് ആക്രോശിച്ചാണ് റൗഫ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്. ഇതിന് ഉള്ള മറുപടി ഉടൻ തന്നെ കിട്ടുമെന്ന് ഇന്ത്യൻ ആരാധകർ ട്വീറ്റ് ചെയ്തു. റൗഫിന്റെ പ്രവൃത്തി ആരാധകരെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നു.
You’ll get reply soon. #INDvPAK pic.twitter.com/CsaKtZT5HE
— Zaira Nizaam ?? (@Zaira_Nizaam) September 2, 2023
Post Your Comments