CricketLatest NewsNewsSports

വ്യക്തഗത നേട്ടങ്ങളല്ല, ടീമിന്റെ വിജയമാണ് വലുത്: കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറി ആഘോഷിക്കാതെ സഞ്ജു! വീഡിയോ കാണാം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ അർദ്ധ സെഞ്ചുറി നേടിയിട്ടും ആഘോഷിക്കാതെ മലയാളി താരം സഞ്ജു സാംസൺ. സഞ്ജു (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന് ഒമ്പത് റൺസ് അകലെ ഇന്ത്യ വീണു. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന്‍ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യര്‍ (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്.

തന്റെ കരിയറിലെ രണ്ടാം ഏകദിന അർദ്ധ സെഞ്ചുറി നേടിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒന്നും സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തബ്രൈസ് ഷംസിയുടെ 36-ാം ഓവറിലെ ആദ്യ പന്ത് ഓൺ സൈഡിലേക്ക് തട്ടിയിട്ട സഞ്ജു ഡബിൾ എടുത്ത് ഫിഫ്റ്റി പൂർത്തിയാക്കി. ഉടനെ തന്നെ അടുത്ത പന്തിനായി തയ്യാറെടുത്തു.

ബാറ്റ് ഉയർത്തി ഡഗ് ഔട്ടിലേക്കോ ഗലറിയിലേക്കോ നോക്കി ഒരു ആഹ്ലാദപ്രകടനവും അദ്ദേഹം നടത്തിയില്ല. കാരണം, സഞ്ജുവിന് അറിയാമായിരുന്നു, തന്റെ ടീമിന്റെ വിജയത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന്. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സായിരുന്നു. എന്നാല്‍ 39-ാം ഓവറില്‍ സഞ്ജുവിന് സ്‌ട്രൈക്ക് പോലും കിട്ടിയില്ല.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. ഷംസിയുടെ ആദ്യ മൂന്ന് പന്തില്‍ സഞ്ജു 14 റണ്‍സ് നേടിയെങ്കിലും ജയത്തിന് ഒമ്പത് റൺസ് അകലെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. നേരത്തെ, സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെയിരുന്നു. വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്‌സാണ് സഞ്ജു കാഴ്‌ചവെച്ചതെന്ന് സെവാഗ് ട്വിറ്ററിൽ കുറിച്ചു. സഞ്ജു വിജയത്തോളം ടീമിനെ എത്തിച്ചു എന്നത് എടുത്തുപറഞ്ഞായിരുന്നു ഇന്ത്യയുടെ എക്കാലത്തയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.

Read Also:- ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

സഞ്ജു അഗ്രസീവും ഇംപ്രസീവുമായി ബാറ്റ് വീശിയെന്നും അഭിനന്ദനം അര്‍ഹിക്കുന്നതായുമായിരുന്നു മുന്‍താരം മുഹമ്മദ് കൈഫിന്‍റെ കുറിപ്പ്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താനും ഇയാന്‍ ബിഷപ്പും അടക്കമുള്ളവരും സഞ്ജുവിന് അഭിനന്ദനവുമായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button