KozhikodeNattuvarthaLatest NewsKeralaNews

കോഴിക്കോട് മിന്നൽ പരിശോധന : കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

സംസ്ഥാന സർക്കാരിന്‍റെ ലഹരിക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ ‘യോദ്ധാവിന്‍റെ’ ഭാഗമായിട്ടാണ് റെയ്ഡ് നടന്നത്. പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിമിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.

Read Also : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു

എസ്.ഐ ഗ്ലാഡിന് എഡ്വേർഡിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ഷീജ, ജിനീഷ്, പത്മരാജ് രജീഷ്, രമേശ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button