തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഈ മാസം രണ്ടിന് തുടങ്ങാൻ തീരുമാനിച്ചിരുന്ന ക്യാമ്പയിൻ മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്സ് ചാനൽ വഴി ഇന്ന് പത്തുമണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ ജില്ലകളിലും മന്ത്രിമാർ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ നടക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന തല സമിതി മുതൽ വാർഡ് അടിസ്ഥാനത്തിലുള്ള ജാഗ്രത സമിതികള്‍ വരെ രൂപീകരിച്ചിട്ടുണ്ട്.
Post Your Comments