ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയ യാസിര്‍ അഹമ്മദിന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു. പ്രതി യാസിര്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നുവെന്നാണ് ഡയറി കുറിപ്പുകളിലൂടെ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു.
Read Also: ലോക ബഹിരാകാശവാരത്തിന് ഐഎസ്ആർഒയിൽ തുടക്കം
മരണത്തെക്കുറിച്ചാണ് ഡയറിയില്‍ കൂടുതലും പറയുന്നത്. ‘പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ,’ എന്നാണ് ഡയറിയിലെ ഒരു വാചകം. ‘ക്ഷമിക്കണം, എനിക്ക് മോശം ദിവസം, ആഴ്ച, മാസം, വര്‍ഷം, ജീവിതം.’ മറ്റൊന്നില്‍ പറയുന്നു.
നിരവധി ഹിന്ദി ഗാനങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്. അതിലൊന്ന് ‘ഭൂലാ ദേനാ മുജെ’ (എന്നെ മറക്കുക) എന്നാണ്. മറ്റു പേജുകള്‍ ചെറിയ വാചകങ്ങളും കുറിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
‘ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു’, ‘ജീവിതം ദുഃഖം മാത്രമാണ്…’, ഫോണ്‍ ബാറ്ററിയുടെ ചിത്രം സഹിതം ‘എന്റെ ജീവിതം 1%, സ്‌നേഹം 0%, ടെന്‍ഷന്‍ 90%, ദുഃഖം 99%, വ്യാജ പുഞ്ചിരി 100%’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
റമ്പാന്‍ സ്വദേശിയായ യാസിര്‍, ആറു മാസമായി ലോഹിയയുടെ കൂടെ ജോലി ചെയ്യുകയാണ്. പൊട്ടിയ കെച്ചപ്പിന്റെ കുപ്പി ഉപയോഗിച്ചാണ് ലോഹിയയുടെ കഴുത്ത് അറുത്തതെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ മൃതദേഹം കത്തിക്കാനും ശ്രമിച്ചു. തീ കണ്ടതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലോഹിയയുടെ മുറിയിലേക്ക് എത്തിയപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. കുറ്റകൃത്യം നടത്തിയശേഷം യാസിര്‍ രക്ഷപ്പെടുന്നത് സിസിടിവിയില്‍നിന്ന് കണ്ടെത്തി.
Post Your Comments