ജനീവ: പ്രളയബാധിതരുടെ പുനരധിവാസത്തിനായി 800 മില്യണ്‍ യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പുതിയ അപേക്ഷ നല്‍കി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനികളുടെ പുനരധിവാസത്തിനായി തങ്ങള്‍ക്ക് 800 മില്യണ്‍ ഡോളര്‍ വേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
വെള്ളപ്പൊക്കം പാക്കിസ്ഥാനിലുടനീളം 33 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 1,700-ലധികം ആളുകളുടെ ജീവന്‍ അപഹരിച്ച വിനാശകരമായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് പാകിസ്ഥാനികളുടെ പുനരധിവാസത്തിനായാണ് 800 മില്യണ്‍ ഡോളറിലധികം ഐക്യരാഷ്ട്ര സഭയോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
16 ആഴ്ച കഴിഞ്ഞിട്ടും 34 ജില്ലകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ പിടിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.
Post Your Comments