PathanamthittaLatest NewsKeralaNattuvarthaNews

പുല്ലു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു : കടന്നല്‍ ഇളകിയത് കല്ല് തെറിച്ച്

അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് മരിച്ചത്

പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് മരിച്ചത്.

Read Also : മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്ക്ക് തിമിരം : കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ്

കഴിഞ്ഞ വ്യാഴാഴ്ച സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ ആണ് സംഭവം. കല്ല് തെറിച്ച് കടന്നല്‍ ഇളകുകയായിരുന്നു. കുത്തേറ്റ ഉടൻ തന്നെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലും, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംസ്കാരം വ്യഴാഴ്ച കാട്ടൂർ സെന്റ് ആൽബെട്ട്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ വടശ്ശേരിയിൽ പേഴുംപാറ കാലാക്കൽ കുടുംബാംഗം അന്നമ്മ ജോസഫ്. മക്കൾ: അജിൻ(വിദ്യാർത്ഥി), ഏഞ്ചൽ(ഏഴാം ക്ലാസ് വിദ്യാത്ഥിനി).

shortlink

Related Articles

Post Your Comments

Related Articles


Back to top button