ThiruvananthapuramLatest NewsKeralaNattuvarthaNews

ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് ശിവശങ്കറിന് സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ ശിവശങ്കറിനെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കാൻ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി ഡോളർ കടത്തുകേസിൽ കസ്റ്റംസ് ആരോപിച്ചിരുന്നു. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയായ എറണാകുളം അഡീ. സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലായിരുന്നു ആരോപണം.

ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2426 പേർ

കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പൻ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button