Latest NewsKeralaNews

കോളിളക്കം സൃഷ്ടിച്ച റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും

ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്കിറങ്ങിയ മുഹമ്മദിനെ ആരും കണ്ടിട്ടില്ല

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും. ബന്ധുക്കളുടെ അവശ്യപ്രകാരം അന്വേഷണ സംഘം പൊലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കി. സിബിഐക്ക് അന്വേഷണം വിടാനുള്ള റിപ്പോര്‍ട്ട് കോഴിക്കോട് കമ്മീഷണര്‍ ഡിജിപിക്ക് കൈമാറി. കോഴിക്കോട് കമ്മീഷണര്‍ ടി നാരായണന്‍ ആണ് ഡിജിപിക്കു സിബിഐ അന്വേഷണ ശുപാര്‍ശ അയച്ചത്.

Read Also: ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സാധാരണക്കാരെ വലച്ച് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് സപ്ലൈകോ

മുഹമ്മദ് ആട്ടൂരിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് സിബിഐക്ക് വിടുന്നത്. മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വര്‍ഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂര്‍. ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തയിരുന്നു.

മുഹമ്മദിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സുലൈമാന്‍ കാരാടന്‍ ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തലക്കുളത്തൂര്‍, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളില്‍ പരിശോധന നടത്തിയിട്ടും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button