Latest NewsNewsIndia

‘ഭാരത രാഷ്ട്ര സമിതി’: ബിജെപിയ്‌ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ

തെലങ്കാന: ബിജെപിയ്‌ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. 2024ലെ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ദേശീയ പാർട്ടിയുടെ രൂപീകരണം. മുഹൂർത്തം നോക്കി ബുധനാഴ്ച ഉച്ചയ്ക്ക് 1.19നാണ് ‘ഭാരത രാഷ്ട്ര സമിതി’ എന്ന പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്.

തെലങ്കാന രാജ്ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ കെ ചന്ദ്രശേഖര റാവു പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. 283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്ഠമായി അംഗീകാരം നൽകി.

ബിറ്റ്‌കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേർക്ക് ശിക്ഷ വിധിച്ച് കോടതി

പൊതുയോഗം പാസാക്കിയ പ്രമേയം പാർട്ടി അധ്യക്ഷൻ കെ ചന്ദ്രശേഖര റാവു യോഗത്തിൽ വായിച്ചു. പതാകയിലെ കാർ ചിഹ്നം നിലനിൽക്കുമെന്നും ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപരേഖയുണ്ടാകുമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button