Latest NewsUAENewsInternationalGulf

ബിറ്റ്‌കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേർക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ബിറ്റ്‌കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു പണം തട്ടിയെടുത്ത 9 പേരടങ്ങുന്ന സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. 41,20,000 ദിർഹമാണ് സംഘം വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്. ഏപ്രിൽ മാസമാണ് സംഭവം നടന്നത്. 9 പേരടങ്ങുന്ന കവർച്ചക്കാർ തന്റെ കമ്പനിയുടെ വാതിലിൽ മുട്ടി അകത്തു കടക്കുകയും തന്നെ ആക്രമിച്ച് പണം അപഹരിക്കുകയായിരുന്നുവെന്നാണ് പരാതി.

Read Also: ചാരായ നിര്‍മാണം നടത്തിയ യുവാവ്​ പിടിയില്‍: 210 ലി​റ്റ​ര്‍ കോ​ട​യും, ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടു​ത്തു

സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രതികളെ രാജ്യത്ത് നിന്നും നാടുകടത്താനും കോടതി വിധിച്ചു.

Read Also: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button