തെലങ്കാന: ഫോൺ ചോർത്തൽ വിവാദം ചൂണ്ടിക്കാട്ടി കെസിആർ പാർട്ടി സ്ഥാനാർത്ഥി കാവ്യ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തെലങ്കാന വാറങ്കലിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയായിരുന്നു കാവ്യ കഡിയം. ബിആര്‍എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര്‍ റാവുവിന് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കാവ്യ അറിയിച്ചത്. തന്റെ പിന്‍മാറ്റത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ ഖേദം അറിയിക്കുന്നുവെന്നും കാവ്യ കത്തില്‍ പറഞ്ഞു.
ബിആർഎസ് പ്രസിഡൻ്റും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന് അയച്ച കത്തിൽ കാവ്യ തൻ്റെ തീരുമാനത്തിന് പിന്നിൽ മുൻ ബിആർഎസ് ഭരണത്തിനെതിരായ അഴിമതിയും ഫോൺ ചോർത്തലും സംബന്ധിച്ച സമീപകാല ആരോപണങ്ങൾ ഉദ്ധരിച്ചു. ആരോപണങ്ങൾ പാർട്ടിയുടെ അന്തസ്സ് കുറച്ചെന്നും അവർ പറഞ്ഞു. വാറങ്കല്‍ ജില്ലയിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു.
മുതിര്‍ന്ന ബിആര്‍എസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയാണ് കാവ്യ. സിറ്റിംഗ് എംപിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് തീരുമാനിച്ചത്. പസുനൂരി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ നിരവധി നേതാക്കളാണ് ബിആര്‍എസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത്. എംഎല്‍എയായ ദനം നാഗേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എംപിമാരായ ബിബി പാട്ടീലും പി രാമുലുവും ബി.ജെ.പിയിലാണ് ചേര്‍ന്നത്.
Post Your Comments