ഇടുക്കി: മൂന്നാറിലെ രാജമല മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കുടുങ്ങി. നെയ്മക്കാട് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന് എന്നയാളെ കടുവ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട പ്രദേശത്തുനിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്.
Read Also : ‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ
കൂടാതെ, അക്രമകാരിയായ കടുവയായതിനാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുവ കുടുങ്ങിയത്.
അതേസമയം, നെയ്മക്കാട് രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. നയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ തൊഴിലാളികള്‍ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ് ചത്ത കന്നുകാലികള്‍. കടുവയുടെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments