ജമ്മു കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഇപ്പോൾ ജാഥകളോ കല്ലേറുകളോ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ഭീകരരെ എങ്ങനെ നേരിടണമെന്ന് സുരക്ഷാ ഏജൻസികൾക്ക് ഇപ്പോൾ കൂടുതൽ വ്യക്തതയുണ്ടെന്നും ജമ്മുവിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
‘പണ്ട്, അടിക്കടി കല്ലേറുണ്ടായ സംഭവങ്ങൾക്ക് നമ്മൾ സാക്ഷികളായിരുന്നു. എന്നാൽ, ജമ്മു കശ്മീരിൽ ഇപ്പോൾ ജാഥകളും കല്ലേറും നടക്കുന്നില്ല. ഇതിന് കാരണം സർക്കാരാണ്. കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിൽ മുന്നേറുന്നു. അത്തരം ഘടകങ്ങളെ ഇപ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സേനയ്ക്ക് അറിയാം. വെടിവയ്പുണ്ടായാൽ എങ്ങനെ നേരിടണമെന്നും സുരക്ഷാ സേനയ്ക്ക് അറിയാം,’ അമിത് ഷാ പറഞ്ഞു.
വാട്സ്ആപ്പ് സേവനം നൽകാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
മേഖലയിൽ വികസനമില്ലായ്മയ്ക്ക് കാരണം കുടുംബ രാഷ്ട്രീയമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വിവിധ സർക്കാർ പദ്ധതികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിച്ചവെന്നും ജനങ്ങൾ മാറ്റത്തെ സ്വാഗതം ചെയ്യുമ്പോൾ ജനാധിപത്യം ശക്തിപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് പകരം വിഘടനവാദം വളർത്തിയ ജമ്മു കശ്മീരിലെ മൂന്ന് കുടുംബങ്ങളെ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു
Post Your Comments